Friday, April 1, 2016

മരണം എന്ന യാഥാര്‍ഥ്യം

അന്ന് എല്ലാം വിട്ട് യാത്ര തുടങ്ങിയപ്പോള്‍ മനസ്സില്‍ എന്തെല്ലാമോ ചെയ്യണ്ണം എന്ന്‍ ത്വര ആയിരുന്നു. അതിനായി ജീവന്‍ കൊടുക്കാന്‍ പോലും മടിയില്ലായിരുന്നു.

ഒരുപാട് യാത്ര ചെയ്തു, ഒത്തിരി നന്മ ചെയ്തു. കൈയില്‍ ഉള്ളതെല്ലാം ഇല്ലാത്തവരും ആയി പങ്കു വച്ചു.

ആരില്‍നിന്നും ഒന്നും തിരിച്ചു പ്രതീക്ഷിച്ചില്ല, ആരും ഒന്നും തന്നതും ഇല്ല.

എങ്കിലും മനസ് നിറച്ചും സന്തോഷം ആയിരുന്നു. തന്‍റെ ജീവിതത്തിന്‌ ഒരു അര്‍ത്ഥം ഉണ്ടായി എന്നൊരു സന്തോഷം.

കാലങ്ങള്‍ കടന്നു പോയി

ഒരിക്കല്‍ആദിവാസി ഊരുകളില്‍ ദൈവത്തെ പകര്‍ന്നു കൊടുത്തും, വിദ്യാഭ്യാസം ഇല്ലാത്ത അവരെ പഠിപ്പിച്ചും, ജീവിതത്തിന്‍റെ ഇരുണ്ട ലോകത്ത് നിന്ന് അറിവിന്‍റെ പ്രകാശത്തില്ലേക്ക് കൊണ്ട് വരുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായുള്ള യാത്രയില്‍ എന്‍റെ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തിരുന്ന ഭൂപ്രഭുക്കന്മാരുടെ പിടിയില്‍ ഞാന്‍ അകപെട്ടു.

പല തവണ അവര്‍ എനിക്ക് താക്കീത് തന്നിരുന്നതാണ്, ഈ പരിപ്പാടി എല്ലാം നിറുത്തി സ്ഥലം വിട്ടുകൊള്ളണ്ണം എന്ന്, ഇല്ലെങ്കില്‍ ജീവനോടെ ചുട്ടു കളയും എന്ന്.

ജീവന്‍ വരെ കൊടുക്കാന്‍ തയാറായ എന്നെയ്യാ അവന്മാര്‍ പേടിപ്പിക്കുന്നത് എന്ന അഹങ്കാരം ആയിരുന്നു എനിക്ക്. അവരുടെ ഓരോ താക്കീതും എന്നെ കൂടുതല്‍ ആവേശം കൊള്ളിച്ചു, ഞാന്‍ കൂടുതല്‍ ആദിവാസികളുടെ പ്രശ്നങ്ങളില്‍ ഇടപ്പെട്ടു, ഭൂ പ്രഭുക്കന്മാരില്‍ നിന്ന് ന്യായമായ അവക്കാശങ്ങള്‍ നേടിയെടുക്കാന്‍ ഞാന്‍ അവരെ പ്രബുദ്ധരാക്കി

അവസാനം ഇപ്പോള്‍ ഞാന്‍ അവന്‍മാരുടെ പിടിയില്ലായി.

അവര്‍ എന്നെ വേണ്ടുവോളം തല്ലിചതച്ചു, രണ്ടു മൂന്ന് ദിവസം ആഹാരമോ വെള്ളമോ തരാതെ തേജോവധം ചെയ്തു. എന്നിട്ടും ഞാന്‍ ചത്തില്ല എന്ന് കണ്ടപ്പോള്‍ അവര്‍ എന്നെ ജീവനോടെ കത്തിക്കാന്‍ തീരുമാനിച്ചു.

എനിക്ക് ഭയം ആയി, എനിക്ക് ജീവിക്കണം, മരിക്കാന്‍ വയ്യാ...

എന്തോ മരിക്കാന്‍ എനിക്ക് പേടിയാകുന്നു, എങ്ങിനെയെങ്കിലും ഇവിടെ നിന്ന് രക്ഷപെടണ്ണം.

അയ്യോ എന്നെ കൊല്ലല്ലേ, ഞാന്‍ ആര്‍ത്തുവിളിച്ചു,

ശബ്ദം പുറത്തു വന്നില്ല

അത് തൊണ്ടയില്‍ എവിടെയോ കുരുങ്ങി...

മുഖത്ത് വെള്ളം വീണപ്പോള്‍ ആണ് ഞാന്‍ കണ്ണ് തുറന്നത്, ഞാന്‍ ആര്‍ത്തിയോടെ    മുഖത്ത് വീണ വെള്ളം നക്കികുടിച്ചു, ദാഹാം മാറുന്നില്ല, ഞാന്‍ ദയനീയതയോടെ അയാളുടെ മുഖത്ത് നോക്കി.

അയാളും അയാളുടെ കൂട്ടാളികളും ആര്‍ത്തു ചിരിച്ചു,

ഞാന്‍ അയാളോട് യാചിച്ചു, എന്നെ കൊല്ലരുത്, ഞാന്‍ എവിടെയെങ്കിലും പോയി ജീവിച്ചോളാം, ഇനി ഈ വയിക്കു വരില്ല,

അയാള്‍ എന്നെ ക്രൂരമായി ഒന്ന്നോക്കി എന്നിട്ട് തന്‍റെ കാലുകൊണ്ട്‌ എന്‍റെ നെഞ്ചത്തും കുഴുത്തിലും ആഞ്ഞുചവിട്ടി.

ബോധം വന്നപ്പോള്‍ ഞാന്‍ ദൂരെ എവിടെയോ ഒരു പൊന്തകാട്ടില്‍ ആയിരുന്നു കിടന്നത്. ആ കശ്മലന്മാര്‍ എന്നെ കൊന്നില്ല എന്ന് എനിക്ക് മനസില്ലായി.
ദേഹം മുയുവന്‍വേദനിക്കുന്നു, സഹിക്കാന്‍ സാധിക്കുന്നില്ല...

ഞാന്‍ വലിഞ്ഞു ഇയഞ്ഞു നീങ്ങി, എങ്ങോട്ട് എന്നില്ലാതെ..

ഇനി എന്ത്,

അറിയില്ലാ

ഇതുവരെ ജീവിക്കാന്‍ ഒരു കാരണം ഉണ്ടായിരുന്നു.

ജീവിക്കാനുള്ള കൊതിമൂലം ആ കാരണം ഞാന്‍ ആ കഷ്മലന്മാര്‍ക്ക് മുന്നില്‍ അടിയറ വച്ചു.

ഇപ്പോയോ ജീവിക്കുവാന്‍ ലജ്ജ തോന്നുന്നു, മരിക്കുവാനോ ഭയവും.

ഒരു നിമിഷത്തെ മരണഭയം ഇതുവരെ ഞാന്‍ നിന്നതിനെയെല്ലാം അസാധുവാക്കി.

വിവരം ഇല്ലാത്ത ആ പാവങ്ങള്‍ എന്നെ എത്രയതികം ആണ് വിശ്വസിച്ചത്, ഇന്ന് ഞാന്‍ തന്നെ അവരുടെ ഇടര്‍ച്ചക്ക് കാരണക്കാരന്‍ ആയി, ഇനി അവര്‍ ആരെ വിശ്വസിക്കും.

ജീവിക്കാന്‍ എല്ലാവര്ക്കും കൊതിയുണ്ട് , ഞാനും അത്രയേ ചെയ്തുള്ളൂ, ഞാന്‍സ്വയം ആശ്വസിപ്പിച്ചു.

ചിന്തകള്‍ അവസാനിപ്പിച്ചു ഞാന്‍ ഇയഞ്ഞു നടക്കുവാന്‍ തുടങ്ങി, ഏതെങ്കിലും ജനവാസമുള്ളിടത്ത് എത്തണം. എല്ലാം മടുത്തു, ഇതൊന്നും നമ്മുക്ക് പറ്റിയതല്ല...

നാട്ടില്‍ പോയി ഉള്ള സ്ഥലത്ത് എന്തെങ്കിലും കൃഷി ചെയ്തു ആരെയും ഉപദ്രവിക്കാതെ ജീവിച്ചാല്‍ മതി. ചെയ്ത പുണ്യങ്ങള്‍ തന്നെ ധാരാളം...


അങ്ങകലെ വെളിച്ചം കാണാറായി, ഒരു കുടില്‍ ആണെന്ന് തോന്നുന്നു, ഞാന്‍അത് ലക്ഷ്യമാക്കി വലിഞ്ഞുനടന്നു..........

No comments:

Post a Comment