Tuesday, March 31, 2015

ഈസ്റ്റ്ര്‍ 2015


അവനെ പിടിച്ചു കെട്ടുവാനും, കൊല്ലണ്ണം എന്ന് ആക്രോഷിക്കുവാനും നമ്മുക്ക് സമയം ഉണ്ടായിരുന്നു, അവന്‍റെ മുഖത്ത് അടിക്കുവാനും, കാര്‍ക്കിച്ചു തുപ്പുവാനും നമ്മുക്ക് മടിയുണ്ടായില്ല. അവനെ വിവസ്ത്രനായി തെരുവില്ലൂടെ നടത്തുവാനും, അവന്‍റെ മുതുകില്‍ ചവിട്ടിയും, അടിച്ചും, ഭാരം കയട്ടിവച്ചും പീടിപ്പിക്കുവാനും നാം അറച്ചില്ല, പിന്നീട് ആഘോഷമായി അവനെ കുരുശില്‍ കെട്ടി തൂക്കുവാനും, കുരിശില്‍ കിടന്നു പിടയുന്ന അവനെ കണ്ടു രസിക്കാനും നാം മടിച്ചില്ല. പിന്നീട് അവന്‍ മരിച്ചു തന്‍റെ അമ്മയുടെ മടിയില്‍ വിറങ്ങലിച്ചു കിടക്കുമ്പോള്‍ ആ അമ്മയുടെ ഗതികേടില്‍ കഷ്ടം വക്കാനും നാം ഉണ്ടായിരുന്നു. പിന്നീട് മുന്നാം നാള്‍ അവന്‍ ഉയര്‍ത്തു എന്ന് കേട്ടപ്പോള്‍ അത്‌ഭുതത്തോടെ പകുതി മനസോടെ വിശ്വസിക്കാനും നാം തയാറായിരുന്നു.

ഒരിക്കല്‍ അവന്‍ ഒരു അനാഥനെ പോലെ ഏതോ വളര്‍ത്തു മൃഗത്തിന്‍റെ ആലയില്‍ ജനിച്ചപോള്‍ അവനെ അന്വേക്ഷിക്കുവാന്‍ നമ്മുക്ക് നേരം ഉണ്ടായിരുന്നില്ല. അവനെ വീട്ടിലേക്കോ, മനസുകളില്ലെക്കോ ക്ഷണിക്കുവാന്‍ നമ്മുക്ക് സമയം ഉണ്ടായിരുന്നില്ല. എന്നാല്‍ അവന്‍റെ പേരില്‍ അടിച്ചു പൊളിച്ചു ആഘോഷിക്കാന്‍ നാം മടിച്ചില്ല.

അവന്‍ നമ്മുക്ക് ആഘോഷിക്കാന്‍ ഒരു കാരണം മാത്രം ആയിരുന്നു.
പിന്നീട് എപ്പോയോ നാം അവനെ മറന്നു,

മാസങ്ങള്‍ കയിഞ്ഞപ്പോള്‍ അതാ വരുന്നു അവന്‍ വീണ്ടും. ആ പിഞ്ചു പൈതല്‍ ഇന്ന് യുവ കോമളന്‍ ആയിരിക്കുന്നു, കൊള്ളാം, അറക്കാന്‍ പറ്റിയ പ്രായം, ഇത്തവണ അവനെ പീഡിപ്പിച്ചു കൊന്നാല്‍ മാത്രമേ ആഘോഷിക്കാന്‍ ഒരു ഹരം ഉള്ളു,

അവനെ കൊന്നു ആ മര കുരിശു ആഘോഷങ്ങള്‍ക്ക് കൊടിയേറ്റായി ഉയര്‍ത്തി കയിഞ്ഞു.

കൊന്നവര്‍ തന്നെ അവന്‍റെ പേരില്‍ വിജയം ആഘോക്ഷിക്കുന്നു, അവന്‍റെ ഓരോ മുറിവുകള്‍ക്കും, അപമാനങ്ങള്‍ക്കും, വേദനകള്‍ക്കും കാരണകാരായ നാം തന്നെ അവന്‍റെ പേരില്‍ സഹതപിച്ചു വേദനയില്‍ കള്ളകണ്ണുനീര്‍ പോയിക്കുന്നു.

ഒരു പക്ഷെ നമ്മുടെ കണ്ണുകള്ളില്‍ നിന്ന് ഉതിരുന്ന ഈ അര്‍ത്ഥം നഷ്ടപെട്ട സഹതാപ നോട്ടവും, കള്ള കണ്ണുനീരും ആയിരിക്കും അവന്‍ സ്വീകരിച്ച ഏറ്റവും വലിയ അപമാനം.

മൂന്നാം ദിവസം അവന്‍ മരിച്ചവരില്‍ നിന്ന് തിരിച്ചു വന്നതിന്‍റെ പേരില്‍ ലഹരിയുടെ കുപ്പികള്‍ പൊട്ടിച്ചു കൊണ്ട് തുടങ്ങുന്ന ആഘോഷം അവനു വേണ്ടി മാത്രം ഉള്ളതായിരുന്നു, അവന്റെ പേരില്‍ മാത്രം ഉള്ളതായിരുന്നു.

അപ്പോള്‍ പോലും അവനെ നമ്മുടെ വീടുകളിലേക്കോ, ഹൃദയങ്ങളില്ലെക്കോ ക്ഷേന്നിക്കുവാന്‍ നാം മനപൂര്‍വം മറന്നു.

കാരണം അവനു വന്നു കയറുവാനുള്ള വിശുദ്ധി നമ്മുക്ക് ഇല്ലാ എന്ന് നാം അറിയ്യുന്നു. നാം വെറും പൊയിമുഖങ്ങള്‍ മാത്രം ആണെന്ന് നാം അറിയുന്നു.

എല്ലാം അറിയാമായിരുന്നിട്ടും, ഒരിക്കല്‍ പോലും നമ്മുടെ പോയ്‌ മുഖം മാറ്റി അവന്‍റെ തളം കെട്ടി കിടക്കുന്ന രക്തത്തില്‍ നമ്മുടെ മുഖത്തിന്‍റെ പ്രതിബിംബം നോക്കുവാന്‍ ശ്രമിക്കാതെ, ആഘോഷങ്ങളില്‍ മുഖം പൂയ്ത്തി എല്ലാം ഓക്കേയാണ്, ഒരു പ്രശ്നവും ഇല്ലാ എന്ന് സ്വയം ആശ്വസിച്ചു വെറുതെ ജീവിച്ചു മരിക്കുന്ന ജന്മങ്ങള്‍.

ഒരു പക്ഷെ നമ്മുടെ പൊയ്മുഖം മാറ്റി ആ രക്തത്തില്‍ നാം നമ്മുടെ പ്രതിബിംബം ഒന്ന് നോക്കുവാന്‍ ദൈര്യപെട്ടിരുന്നെങ്ങില്‍, ഒരു പക്ഷെ നമ്മുടെ ജീവിതം തന്നെ മാറി പോകുമായിരുന്നു, നമ്മുടെ തെറ്റ്ധാരണ തിരുത്തപെടുമായിരുന്നു.

നമ്മുടെ മുഖവും അവന്‍റെ മുഖവും ഒന്നാന്നെന്നു മനസിലാവുമായിരുന്നു.

അവനല്ല മറിച്ച് അവനിലൂടെ നാമാണ് ജനിക്കുന്നതും, ഉപേക്ഷിക്കപെട്ടതും, പീടിപ്പിക്കപെട്ടതും, അപമാനിക്കപെട്ടതും, ഇകയ്തപെട്ടതും, കൊലകളത്തിലേക്ക് വലിചിയക്കപെട്ടതും, കൊല്ലപെട്ടതും പിന്നീട് ഉയര്‍ത്തപെട്ടതും എന്ന് നമ്മുക്ക് മനസിലാവുമായിരുന്നു.

അങ്ങിനെ മനസിലായിരുന്നു എങ്കില്‍ ഞാന്‍ ഇന്ന് ഒരു കൊലപാതകിയോ, കള്ളനോ, തട്ടിപ്പുകാരനോ, തീവ്രവാദിയോ, വേശ്യയോ, പരാജിതന്നോ, അപമാനിതന്നോ, ഏകനോ, കള്ളുകുടിയനോ, ലഹരിക്ക്‌ അടിമപെട്ടവനോ, പാപിയോ, പിടിച്ചു പറിക്കാരനോ, അശുദ്ധന്നോ, അപരാധിയോ ഒന്നും ആകുമായിരുന്നില്ല.
മറിച്ച് നാം എല്ലാവരും ഓരോ ക്രിസ്തു ആകുമായിരുന്നു,

നാം ഇല്ലാതായി അവന്‍ നമ്മില്‍ നാം ആയി വസിക്കുമായിരുന്നു,

നാം ഓരോ ദേവാലയങ്ങള്‍ ആകുമായിരുന്നു, ദൈവത്തിന്‍റെ ആദ്യജാതരാകുമായിരുന്നു, ദൈവത്തിന്‍റെ മഹത്വം ആകുമായിരുന്നു.

ആഘോഷങ്ങള്‍ക്ക് മാറ്റുക്കുട്ടുവാന്‍ ആടി തിമിര്‍ക്കുന്ന പായ് ജന്മങ്ങള്‍ ആവുന്നതിനു പകരം നാം ലോകത്തിനു വഴികാട്ടുകയും, മുന്നോട്ട് നയിക്കുന്ന ചെയ്യുന്ന പ്രകാശ ഗോപുരങ്ങള്‍ ആകുമായിരുന്നു...

അവസാനം വെറും ഒരു ശവമായി ഓടുങ്ങുന്നതിനു പകരം,
ഒരു പക്ഷെ തലമുറകള്‍ എന്നും ഓര്‍ക്കുന്ന ഒരു നല്ല സ്മരണയായി നില്‍ക്കുമായിരുന്നു.


ക്രിസ്തുമസ്സും, ഈസ്റ്റ്‌റും നമ്മളെ ഓരോരുത്തരെയും ഒരു വിശുദ്ധന്‍ ആക്കുന്നില്ലാ എങ്കില്‍, ഒരു ക്രിസ്തു ആക്കുന്നില്ല എങ്കില്‍, ഈ ആഘോഷങ്ങള്‍ക്ക് എല്ലാ എന്ത് അര്‍ത്ഥം ആണ് ഉള്ളത്. ഈ ഓര്‍മ്മ തിരുനാളുകള്‍ക്ക് എല്ലാം എന്ത് മഹത്വം ആണ് ഉള്ളത്.

ആയതിന്നാല്‍, അര്‍ത്ഥം ഉള്ള, ദൈവത്തിനു മാത്രം മഹത്വം നല്‍ക്കുന്ന, ജീവിതത്തില്‍ ഉധിതനായ ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ സാധിക്കുന്ന ഒരു അനുഗ്രഹപ്രധം ആയ ഈസ്റ്റ്ര്‍ ദൈവം തമ്പുരാന്‍ ഏവര്‍ക്കും നല്‍ക്കട്ടെ എന്ന് ആശംസിക്കുന്നു!

ദൈവം അനുവധിക്കട്ടെ!
ദൈവത്തിനു മഹത്വം!

No comments:

Post a Comment